സീസണുകളിലെ വിമാന ചാര്‍ജ് വര്‍ധനം നിയന്ത്രിക്കണം- പ്രവാസി സഖാഫി സംഗമം

0
2126
മർകസിൽ നടത്തിയ പ്രവാസി സഖാഫി സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
മർകസിൽ നടത്തിയ പ്രവാസി സഖാഫി സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
കുന്നമംഗലം: കേന്ദ്ര സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ വരുമാനം  നേടി കൊടുത്തിരുന്ന  കരിപ്പൂര്‍ വിമാന താവളം ദീര്‍ഘ കാലമായി അടച്ചിട്ടത് കേരളത്തിലെ മലബാര്‍ ഏരിയയിലെ പ്രവാസികളെ മൊത്തത്തിലും  സഊദിയയിലേക്കുള്ള പ്രവാസികളെയും ഹജ്ജ് തീര്‍ത്ഥാടകരെയും പ്രത്യേകമായും വലിയ പ്രയാസത്തിലാക്കിയിട്ടുണ്ടെുന്നും  ഇപ്പോള്‍ അതിന് പരിഹാരമായി വലിയ  വിമാനങ്ങള്‍ ഇറങ്ങുമെന്ന  പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും  പ്രഖ്യാപനത്തിൽ  ഒതുക്കാതെ  അത് നടപ്പിലാക്കി പ്രവാസികള്‍ക്ക്  കൂടുതല്‍ സൗകര്യം ചെയ്യണമെന്നും  സീസണുകളിലെ അനിയന്ത്രിത വിമാന ചാര്‍ജ്ജ് വര്‍ദ്ധനവിന് പരിഹാരം കാണണമെന്നും   മര്‍ക്കസില്‍ നടന്ന  പ്രവാസി സഖാഫി സംഗമം ആവശ്യപ്പെട്ടു . 
മരണപ്പെട്ടവരും അവശത അനുഭവിക്കുന്നവരുമായ സഖാഫികളുടെ കുടുംബങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കാനുള്ള  സ്വാന്തന പദ്ധതി നടപ്പിലാക്കാന്‍ സംഗമം തീരുമാനിച്ചു.
സഖാഫി ശൂറ പ്രസിഡണ്ട്  പി.കെ.എം. സഖാഫി ഇരിങ്ങല്ലൂരിന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  സംഗമം  മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി,മുഹമ്മദ് ഫൈസി, മര്‍സൂഖ് സഅദി എന്നിവർ പ്രഭാഷണം നടത്തി. സാന്ത്വന പദ്ധതിയുടെ കരട് രേഖ സി.പി.ഉബൈദുല്ല സഖാഫിയും ബാച്ച് തല പദ്ധതി വിശകലനം  ലത്തീഫ് സഖാഫി പെരുമുഖവും ഡാറ്റാ കലക്ഷന്‍ റിപ്പോര്‍ട്ട്  ഹംസ സഖാഫി സീഫോര്‍ത്തും അവതരിപ്പിച്ചു.
അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി (യു.എ.ഇ), ജഅ്ഫര്‍ സഖാഫി പുറമണ്ണൂര്‍ (ഖത്തര്‍), അബൂബക്കര്‍ സഖാഫി (ഒമാന്‍), യൂസുഫ് സഖാഫി കാടാമ്പുഴ (രിയാള്), അബ്ദുസ്സലാം സഖാഫി (ദുബൈ), ഹാഫിള മുഹമ്മദ് സഖാഫി നടമ്മല്‍പൊയില്‍ (ഫുജൈറ) തുടങ്ങിയവര്‍ പ്രസംഗിച്ചു. തറയിട്ടാല്‍  ഹസൻ സഖാഫി സ്വാഗതം പറഞ്ഞു.