സുഹ്‌ബ-19 സ്പിരിച്വൽ റിട്രീറ്റ്: രജിസ്ട്രേഷൻ ആരംഭിച്ചു

0
1293
സുഹ്‌ബ രജിസ്‌ട്രേഷൻ ഉദ്‌ഘാടനം കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന ട്രഷറർ എ പി കരീം ഹാജി ചാലിയം നിർവഹിക്കുന്നു
സുഹ്‌ബ രജിസ്‌ട്രേഷൻ ഉദ്‌ഘാടനം കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന ട്രഷറർ എ പി കരീം ഹാജി ചാലിയം നിർവഹിക്കുന്നു
SHARE THE NEWS

കോഴിക്കോട് :മർകസ് ഗാർഡൻ അന്താരാഷ്ട്ര ആദ്ധ്യാത്മിക സമ്മേളന ഭാഗമായി പ്രിസം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഡോ: എ. പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയോടൊപ്പമുള്ള ‘സുഹ്‌ബ-19’ സ്പിരിച്വൽ റിട്രീറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.ഒരു ദിവസം നീണ്ടുനിൽക്കുന്ന സമഗ്ര ജീവിത പരിശീലനമാണ് സുഹ്‌ബ. വിശ്വാസദൃഢത യും ആരോഗ്യപരിരക്ഷയും ആത്മസാക്ഷാൽ ക്കാരവും ജീവിത വിജയവും സ്വായത്തമാക്കാൻ അംഗങ്ങളെ പര്യാപ്തമാക്കുകയാണ് സുഹ്‌ബയുടെ ലക്ഷ്യം. ജീവിത മൂല്യങ്ങൾ ശരിയാംവിധം നിലനിര്‍ത്തിക്കൊണ്ട് തന്നെ ജീവിതം ആസ്വാദകരവും അർത്ഥദായകവുമാക്കാനുള്ളള ശീലങ്ങൾ ജീവിത ഭാഗമാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിശീലന യജ്ഞം നടക്കുന്നത്. ഇരുപത് വയസ്സ് കഴിഞ്ഞ മതപണ്ഡിതരല്ലാത്ത അഞ്ഞൂറുപേര്‍ക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരമുളളത്. രജിസ്ട്രേഷൻ ഉൽഘാടനം മുസ്ലിം ജമാഅത്ത് സംസ്ഥാന ട്രഷറർ ചാലിയം എ. പി അബ്ദുൽ കരീം ഹാജിയെ അംഗമാക്കികൊണ്ട് മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫി നിർവഹിച്ചു.ബാപ്പുഹാജി കത്തറമ്മൽ,മുജീബ് പി.ഡബ്ല്യു.,ഗഫൂർ ഹാജി ബുസ്താനാബാദ്, ശമീർ വി. കെ., ജലാൽ നൂറാനി,നൂറുദ്ദീൻ നൂറാനി ചടങ്ങിൽ സംബന്ധിച്ചു. താല്പര്യമുളളവർക്ക് മർകസ് ഗാർഡൻ വെബ്സൈറ്റിൽ രജിട്രേഷൻ സൗകര്യം ലഭ്യമാണ്. അന്വേഷണങ്ങൾക്ക്: http://markazgarden.org,
0812943449,095442 24266, 075609 24996


SHARE THE NEWS