സുൽത്താൻ ഖാബൂസ് ഒമാനെ സമൃദ്ധിയിലേക്ക് ഉയർത്തിയ പ്രതിഭാശാലിയായ ഭരണാധികാരി: കാന്തപുരം

0
1350

കോഴിക്കോട്: ഒമാനെ ലോകരാജ്യങ്ങളിൽ ശ്രദ്ധേയമായ ഭൂപ്രദേശമാക്കി മാറ്റിയ മഹാനായ ഭരണാധികാരിയായിരുന്നു വിടപറഞ്ഞ സുൽത്താൻ ഖാബൂസ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

അൻപത് വർഷത്തെ മികച്ച ഭരണത്തിലൂടെ ഒമാനെ സാമ്പത്തികവും സാംസ്‌കാരികവുമായ മികവുകളിലേക്ക് സുൽത്താന് ഉയർത്തി. ഇന്ത്യാക്കാർ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ വ്യാപാരങ്ങൾ ആരംഭിക്കാനും തൊഴിലെടുക്കാനും ഉള്ള വഴികൾ തുറന്നുവെച്ചു അദ്ദേഹം. കൂടുതൽ സംസാരിക്കുന്നതിലല്ല: ഭംഗിയായി എല്ലായിടങ്ങളിലും ഭരിച്ചു കാണിക്കുന്നതിനാണ് ഫലമെന്ന് പ്രവർത്തങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു.

സുൽത്താൻ ഖാബൂസിന് വേണ്ടി ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ സംഗമം മർകസിൽ നടന്നു.