
ദുബൈ: കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ വ്യവസായിയും അൽ ഗുറൈർ സ്ഥാപനങ്ങളുടെ മേധാവിയുമായ സൈഫ് അഹ്മദ് അല്‍ ഗുറൈറിന്റെ കുടുംബത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അനുശോചന സന്ദേശം ദുബൈ മർകസ് പ്രവർത്തകർ കൈമാറി. വിദ്യാഭ്യാസ – ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആയിരങ്ങൾക്ക് അഭയമായിരുന്ന സൈഫ് അഹ്മദ് അല്‍ ഗുറൈറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും കാന്തപുരം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദുബൈ മർകസ് പ്രതിനിധികളായ ഹാഫിസ് ബാസിം അൽ ബാസ് അസ്ഹരി, ഫസൽ മട്ടന്നൂർ, അബ്ദുൽ കരീം ഹാജി തളങ്കര, യഹ്യ സഖാഫി ആലപ്പുഴ, ഹാറൂൺ ഹാജി, അഷ്റഫ് എറണാകുളം, ഡോ. അബ്ദുന്നാസർ വാണിയമ്പലം സംബന്ധിച്ചു.