സ്ത്രീത്വം പരിരക്ഷിക്കപ്പെട്ടു: ഇബ്‌റാഹീം ടി.എന്‍.പുരം

0
1127

സ്ത്രീ ശാക്തീകരണത്തില്‍ മര്‍കസിന്റെ മുന്നേറ്റം പ്രതീക്ഷാവഹമാണ്. മര്‍കസ് തുടക്കം കുറിച്ച ‘ഹാദിയ’ കോഴ്‌സ് തരംഗമായത് അടുത്തിടെയാണ്. ഒട്ടേറെ നാടുകളില്‍ ‘ഹാദിയ’ വ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഫലം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീ വൈജ്ഞാനികവും ധാര്‍മികവുമായി സമ്പന്നമായാല്‍ അതിന്റെ ഗുണം കുടുംബം അനുഭവിക്കുന്നു. സമൂഹത്തില്‍ അത് വലിയ ഓളങ്ങളുണ്ടാക്കുന്നു. മര്‍കസ് നേരിട്ട് നടത്തുന്ന പല സ്ഥാപനങ്ങളിലും സ്ത്രീ മുന്നേറ്റത്തിന് ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്താണ് സ്ത്രീയുടെ ബാധ്യതയെന്നും അവള്‍ സമൂഹത്തില്‍ ഇടപെടേണ്ടത് എങ്ങനെയെന്നുമുള്ള അവബോധം ഈ പെണ്‍കുട്ടികള്‍ നേടിക്കഴിഞ്ഞു. വിദ്യക്കൊപ്പം വസ്ത്രവിധാനത്തിലും മര്‍കസ് വിദ്യാര്‍ത്ഥിനികള്‍ സ്വജീവിതത്തിലൂടെ മറുപടി നല്‍കുകയായിരുന്നു. മാന്യമായ വേഷം ധരിച്ചാലും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാമെന്ന് അവര്‍ കാണിച്ചു കൊടുത്തു. സ്ത്രീക്ക് മതം നല്‍കുന്ന സ്വാതന്ത്ര്യം എത്രമാത്രം പവിത്രമാണെ് അവര്‍ പഠിച്ചറിഞ്ഞു. സ്ത്രീക്ക് ആത്മാവുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച ചെയ്തിരുന്ന കാലത്ത് അവള്‍ക്ക് മാന്യതയും വ്യക്തി സ്വാതന്ത്ര്യവും അന്തസും നല്‍കി ആദരിച്ചത് ഇസ്‌ലാമാണെന്ന് നാം തിരിച്ചറിയുക. വിവാഹ ജീവിതത്തില്‍ ഇണയെ തിരഞ്ഞെടുക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും ഇഷ്ടമില്ലാത്തയാള്‍ക്ക് വിവാഹത്തിന് സമ്മതിക്കേണ്ടതില്ലെന്നും ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടാല്‍ തനിക്ക് സ്വതന്ത്യയാവാന്‍ അവകാശമുണ്ടെന്നും ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ നിയമപരിരക്ഷയാണ്. സ്ത്രീ മതഭൗതിക വിദ്യാഭ്യാസം നുകരുമ്പോഴാണ് അവളിലെ സ്ത്രീത്വം പക്വമാകുത്.
മര്‍കസ് സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും നവ്യമാര്‍ന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. സ്ത്രീയുടെ സ്വത്വവും വ്യക്തിത്വവും പരിരക്ഷിച്ചുകൊണ്ടുള്ള പഠന രീതികള്‍ മര്‍കസ് ക്യാംപസുകളുടെ പ്രത്യേകതയാണ്. സ്ത്രീ ജീവിതത്തിന്റെ മനോഹരപാഠങ്ങള്‍ അവള്‍ക്ക് സ്വയം പഠിച്ചെടുക്കാന്‍ ഇവിടെ അവസരവും സംവിധാനവുമുണ്ട്. ശൈഖുനാ കാന്തപുരം ഉസ്താദിനും മര്‍കസിനും നാം നന്ദി പറയുക. വൈജ്ഞാനിക വിപ്ലവത്തിലൂടെ വൈവിധ്യമാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാന്തപുരം ഉസ്താദിനും മര്‍കസിനും സാധിച്ചിരിക്കുന്നു. പ്രായം തളര്‍ത്താത്ത ആവേശത്തോടെ ഇന്നും എ.പി ഉസ്താദ് കര്‍മഗോദയില്‍ നിരതനാണ്. നോക്കൂ ആ പുഞ്ചിരി എത്ര നൈര്‍മല്യമാണ്. വിശ്രമിക്കാന്‍ സമയമില്ല. ഇനിയും ചെയ്തു തീര്‍ക്കാന്‍ ഏറെയുണ്ട് എന്ന മുഖഭാവം ആരെയാണ് ആകര്‍ഷിക്കാത്തത്.
നാല്‍പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ തീര്‍ച്ചയായും അഭിമാനിക്കാന്‍ ഏറെയുണ്ട്. നന്മയുടെ നിറവാര്‍ന്ന അധ്യായങ്ങള്‍ രചിച്ചാണ് മര്‍കസ് കര്‍മഭൂമിയെ സക്രിയമാക്കിയിരിക്കുന്നത്. മതത്തിന്റെ മഹിത പാഠങ്ങളില്‍ അടിയുറച്ചു നിന്നു കൊണ്ടുതന്നെ സ്ത്രീ സമൂഹത്തിന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ അഭിവൃദ്ധിക്ക് മര്‍കസ് സംവിധാനിച്ച ഇടങ്ങള്‍ ശ്രേഷ്ഠകരമാണ്. തന്റെ കാലടിന്‍ ചുവട്ടിലാണ് സ്വര്‍ഗ്ഗമെന്ന പാഠം അവള്‍ക്കു തന്നെ ആദ്യം തിരിച്ചറിയാനുള്ള വഴിത്താരയാണ് മര്‍കസ് ഒരുക്കിയത്. ഇവിടെയാണ് സ്ത്രീ ശാക്തീകരണത്തിലും വിദ്യാഭ്യാസത്തിലും മര്‍കസ് വേറിട്ടു നില്‍ക്കുന്നതും.