സ്ഥാപന നിർമാണങ്ങൾ മുസ്‌ലിംകളെ വൈജ്ഞാനികമാക്കി കരുത്തരാക്കി: ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി

0
5618
യു.എ.ഇ ഭരണകൂടത്തിന് കീഴിൽ അബുദാബിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ന്യൂന പക്ഷ സമ്മേളനത്തിലെ മുസ്‌ലിം സമൂഹത്തിനടയിലെ സ്ഥാപന പ്രവർത്തനങ്ങൾ എന്ന ശീർഷകത്തിൽ നടന്ന ചർച്ചയിൽ ഇടപെട്ട് മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി സംസാരിക്കുന്നു.
യു.എ.ഇ ഭരണകൂടത്തിന് കീഴിൽ അബുദാബിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ന്യൂന പക്ഷ സമ്മേളനത്തിലെ മുസ്‌ലിം സമൂഹത്തിനടയിലെ സ്ഥാപന പ്രവർത്തനങ്ങൾ എന്ന ശീർഷകത്തിൽ നടന്ന ചർച്ചയിൽ ഇടപെട്ട് മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി സംസാരിക്കുന്നു.
SHARE THE NEWS

അബുദാബി: വിദ്യാഭ്യാസപരവും സാമൂഹികവുമായി മുസ്‌ലിംകൾ പിന്നാക്കം നിൽക്കുന്ന ദേശങ്ങളിൽ വൈജ്ഞാനിക-ആധ്യാത്മിക സ്ഥാപനങ്ങൾ നിർമിച്ചു ശാസ്ത്രീയമായ സംവിധാനങ്ങളിലൂടെ വിദ്യാർത്ഥികളെ വളർത്തിക്കൊണ്ടുവന്നു സമുദായത്തിന് ശുഭകരമായ ഭാവി സമ്മാനിക്കുന്നതിൽ ആധുനിക കാലത്തെ മുസ്‌ലിം നേതൃത്വങ്ങൾ  ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി. ഇങ്ങനെ പള്ളികൾ, മദ്രസകൾ, യൂണിവേഴ്‌സിറ്റികൾ തുടങ്ങിയ അറിവിനെ വ്യത്യസ്ത തലത്തിൽ പ്രചരിപ്പിക്കുന്ന നിർമ്മണാത്മക സംവിധാങ്ങൾ ശക്തമായത് സമുദായത്തെ വൈജ്ഞാനികമായി കരുത്തുറ്റതാക്കി എന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ ഭരണകൂടത്തിന് കീഴിൽ അബുദാബിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ന്യൂന പക്ഷ സമ്മേളനത്തിലെ മുസ്‌ലിം സമൂഹത്തിനടയിലെ സ്ഥാപന പ്രവർത്തനങ്ങൾ എന്ന ശീർഷകത്തിൽ നടന്ന ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
          കൃത്യമായ ആസൂത്രണത്തോടെ മുസ്‌ലിംകൾ പ്രബലരായ പ്രദേശങ്ങളിൽ നടത്തിയ സ്ഥാപനങ്ങൾ നിർമിച്ചുള്ള നവോഥാന യത്നങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ വലിയ ഫലമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രബല ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയായ മർകസു സ്സഖാഫത്തി സുന്നിയ്യക്ക് കീഴിൽ ഇരുപത്തിരണ്ടു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ നിർമിച്ചിട്ടുള്ളത്. അതോടൊപ്പം, സാമ്പത്തികമായി ദുർബലരായവരെ ഉയർത്തിക്കൊണ്ടുവരാൻ വീടുകൾ, ആശുപത്രികൾ, തൊഴിൽ കേന്ദ്രങ്ങൾ, ശുദ്ധ ജല പദ്ധതികൾ തുടങ്ങി അനേകം സംരംഭങ്ങളും നിർമിച്ചു നൽകി. ഒമ്പത് മില്യൺ ആളുകൾ ഈ സംരംഭങ്ങളുടെ പ്രയോജകരായിട്ടുണ്ട്. പലയിടങ്ങളിലും ഗവണ്മെന്റുകൾക്ക് പോലും കഴിയാത്തത്ര വിപുലമായി ഈ പദ്ധതികൾ പിന്നാക്ക സമൂഹങ്ങൾക്ക് പ്രതീക്ഷാനിർഭരമായ ഭാവി നൽകുന്ന വിധത്തിൽ വിജയകരമായിട്ടുണ്ട്.  സമുദായത്തിലെ സാമപത്തികമായി ശേഷിയുള്ളവരുടെകൂടി പിന്തുണകളോടെയും വിവിധ ചാരിറ്റി സംഘടകളുടെ സഹായത്തോടെയും ഇന്ത്യയിൽ  മർകസ്  നടത്തുന്ന ഇത്തരം സ്ഥാപന നിർമാണ പദ്ധതികൾ ലോകത്തെ വിവിധ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്: ഡോ അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. 
     വഖ്‌ഫ്‌ ചെയ്യുന്നവരും നിർമാണത്തിൽ ഏർപ്പെടുന്നവരും മസ്‌ജിദുകൾ ഉണ്ടാക്കാനാണ് കൂടുതൽ താൽപര്യപ്പെടുന്നത്. ആവശ്യത്തിന് നിസ്കരിക്കാൻ പള്ളികൾ ഉള്ള സ്ഥലങ്ങളിൽ സമുദായത്തിലെ സാമ്പത്തിക ശേഷിയുള്ളവർ  കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കി  വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കുവാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 
     മൊറോക്കൻ അബ്രോഡ്‌ കമ്മ്യൂണിറ്റി സെക്രട്ടറി അബ്ദുല്ല ബസൗഫ്,  പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. അബൂബക്കർ ദൗകരി, ഗുവേനിയ വികസന വകുപ്പ് മന്ത്രി ഖുതുബ് മുസ്തഫ,  ബ്രസീൽ കേന്ദ്രമായ ലാറ്റിനമേരിക്കൻ ഇസ്‌ലാമിക്  സെന്റർ പ്രസിഡന്റ് അലി അഹ്‌മദ്‌ സൈഫി, ബോസിനിയൻ മുൻ മുഫ്‌തി ഡോ. മുസ്തഫ കെറിക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

SHARE THE NEWS