സൗജന്യ യുനാനി മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നോളജ് സിറ്റിയില്‍

0
1025
SHARE THE NEWS

കൈതപ്പൊയില്‍: മര്‍കസ് നോളജ് സിറ്റിയില്‍ സെപ്തംബര്‍ 25 ബുധന്‍ രാവിലെ 10മണി മുതല്‍ 4മണി വരെ യുനാനി മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നു. അസ്ഥി-മര്‍മ വിഭാഗം, സന്ധിരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ചര്‍മരോഗവിഭാഗം, കഫരോഗ വിഭാഗം, ജനറല്‍ സര്‍ജറി തുടങ്ങി വിവിധ വിഭാഗങ്ങളിലായി മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശോധന, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, കപ്പിംഗ് അടക്കമുള്ള വിവിധ റെജിമെന്‍ തെറാപ്പികള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കും. തുടര്‍ചികിത്സയോ അഡ്മിറ്റ് ചികിത്സയോ ആവശ്യമായാല്‍ സൗജന്യ നിരക്കില്‍ സംവിധാനമൊരുക്കും. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുറഹ്മാന്‍, പ്രിന്‍സിപ്പല്‍ ഡോ. എഫ് എം അസ്മതുല്ല, സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. സാലിഹ മതീന്‍ തുടങ്ങി പ്രമുഖ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ഹെല്‍പ്ലൈന്‍ നമ്പര്‍ 6235998811


SHARE THE NEWS