കൈതപ്പൊയിൽ: മർകസ് നോളജ് സിറ്റിയിൽ ആഗസ്റ്റ് 16,17 വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ10 മണി മുതൽ 4 മണി വരെ യൂനാനി മെഡിക്കൽ കോളെജിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നു. അസ്ഥി-മർമ വിഭാഗം, സന്ധിരോഗ വിഭാഗം, ജനറൽ മെഡിസിൻ, സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ചർമരോഗവിഭാഗം, കഫരോഗ വിഭാഗം, ജനറൽ സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലായി മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പരിശോധന, ലാബ് ടെസ്റ്റുകൾ, മരുന്നുകൾ, കപ്പിംഗ് അടക്കമുള്ള വിവിധ റെജിമെൻ തെറാപ്പികൾ എന്നിവ സൗജന്യമായി ലഭ്യമാക്കും. പ്രളയ ബാധിതർക്ക് തുടർ ചികിത്സയോ അഡ്മിറ്റ് ചികിത്സയോ ആവശ്യമായാൽ സംവിധാനമൊരുക്കും. ജോയിന്റ് ഡയരക്ടർ ഡോ. ഒ കെ എം അബ്ദുറഹ്മാൻ, ശിശുരോഗ വിഭാഗം വകുപ്പു മേധാവിയും പ്രൊഫസറുമായ ഡോ. എഫ് എം അസ്മതുല്ല, അസോസിയേറ്റ് പ്രൊഫസർ ഡോ. യു മുജീബ്, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. അനീസ കണ്ണിയത്ത് തുടങ്ങി പ്രമുഖ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാനുള്ള ഹെൽപ്ലൈൻ നമ്പർ: 9120200400