കോഴിക്കോട്: മലേഷ്യയിലും ഇന്തോനേഷ്യയിലുമായി ഡിസംബർ 12-16 വരെ നടക്കുന്ന സൗത്തേഷ്യൻ അന്താരാഷ്ട്ര ഇന്റർഫെയ്ത്ത് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മർകസ് ഉറുദു ഡിപ്പാർട്മെന്റ് ഹെഡ് മൂസ സഖാഫി പാതിരമണ്ണ സംബന്ധിക്കും. മലേഷ്യയിലെ പ്രമുഖ സംഘടനയായ ഗ്ലോബൽ ശഹാദ മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്, മന്ത്രിമാർ, ഇന്തോനേഷ്യയിലെ രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ എന്നിവർ സംബന്ധിക്കും. ലോകത്തിലെ 55 രാഷ്ട്രങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിവിധ മതങ്ങളിൽ നിന്നുള്ള പണ്ഡിതരും രാഷ്ട്രീയ സാമൂഹിക പ്രമുഖരുമാണ് സമ്മേളന പ്രതിനിധികൾ. 12-ന് മലേഷ്യയിലും തുടർന്ന് മൂന്നു ദിവസം ഇന്തോനേഷ്യയിലുമാണ് സമ്മേളനം.’ മതങ്ങളുടെ ദൗത്യം പുതിയ ലോകത്ത്’ എന്ന വിഷയത്തിൽ മലായ് ഭാഷയിൽ മൂസ സഖാഫി സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഏഴു ഭാഷകളിൽ നിപുണനായ ഇദ്ദേഹം അമേരിക്ക, സിംഗപ്പൂർ, മലേഷ്യ, ഈജിപത് എന്നിവിടങ്ങളിലായി ഒരു പതിറ്റാണ്ടു കാലം മത-വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്തിട്ടുണ്ട്. . മലപ്പുറം ജില്ലയിലെ പാതിരമണ്ണ കരുവള്ളി ഇബ്രാഹീം-ബീവി ദമ്പതികളുടെ മകനാണ്. സമ്മേളനത്തിനായി മൂസ സഖാഫി ഇന്ന് മലേഷ്യയിലേക്ക് പുറപ്പെടും. മർകസ് ഉറുദു ഡിപ്പാർട്ടമെന്റ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
സൗത്തേഷ്യന്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി മൂസ സഖാഫി പാതിരമണ്ണ
മര്‍കസ് ഉറുദു ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് കൂടിയായ മൂസ സഖാഫി മതങ്ങളുടെ ദൗത്യം പുതിയ ലോകത്ത് എന്ന വിഷയത്തില്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തും.