സൗദി ഫാമിലി മീറ്റ് നാളെ നോളജ്സിറ്റിയില്‍

0
3151

കോഴിക്കോട്: സഊദി അറേബ്യയില്‍ തൊഴില്‍ ചെയ്യുന്ന മര്‍കസ്, ഐ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകരുടെ സംഗമം നാളെ(ശനി) രാവിലെ പത്ത് മണി മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സി മുഹമ്മദ് ഫൈസി, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ.അബ്ദുസ്സലാം, അമീര്‍ ഹസന്‍, ആലിക്കുഞ്ഞി മുസ്ലിയാര്‍, ഡോ.സലാം റിയാദ്, സി.പി ഉബൈദുല്ല സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും. രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ കൃത്യ സമയത്ത് എത്തേണ്ടതാണെന്ന് മര്‍കസ് മാനേജ്മെന്റ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 9846311166