ഹിന്ദ് സഫറിനെ ഹൃദ്യമായി സ്വീകരിച്ച്‌ കാന്തപുരം

ദേശീയ രംഗത്ത് വൈജ്ഞാനിക മുന്നേറ്റത്തിനു കരുത്ത്പകർന്ന യാത്ര: കാന്തപുരം

0
1843
ഹിന്ദ്‌സഫര്‍ ഭാരത യാത്ര നായകന്‍ ഷൗക്കത്ത് നഈമിയെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വീകരിക്കുന്നു.
ഹിന്ദ്‌സഫര്‍ ഭാരത യാത്ര നായകന്‍ ഷൗക്കത്ത് നഈമിയെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വീകരിക്കുന്നു.

കോഴിക്കോട്: 16000 കി.മീ സഞ്ചരിച്ച രാജ്യം ചുറ്റി ദേശീയ ശ്രദ്ധയാകർഷിച്ച്‌ കോഴിക്കോട് സമാപിക്കാൻ എത്തിയ ഹിന്ദ് സഫറിന് ഹൃദ്യമായി സ്വീകരിച്ചു സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കോഴിക്കോട്ടെ സമാപന വേദിയിലേക്ക് ആയിരക്കണക്കിന് സുന്നി പ്രവർത്തകരുടെ നേതൃത്വത്തിൽ അണിയായി ഒഴുകിയെയെത്തിയ റാലിയെ , നായകൻ ഷൗക്കത്ത് നഈമിയെ അണച്ചു ചേർത്ത് കാന്തപുരം സ്വീകരിച്ചു. ദേശീയ രംഗത്ത് 22 സംസ്ഥങ്ങളിൽ ശ്രദ്ധേയമായ പട്ടണങ്ങളിൽ നൂറുകണക്കിന് ആളുകളുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണങ്ങൾ കഴിഞ്ഞാണ് റാലി സമാപിക്കുന്നത്. ദേശീയ രംഗത്ത് ഒരു വിദ്യാർത്ഥി സംഘടനക്കും കൈവരിക്കാൻ സാധിക്കാത്ത നേട്ടമാണ് എസ്.എസ്.എഫ് ഉണ്ടാക്കിയത് എന്ന് കാന്തപുരം പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസത്തിലൂടെ യുവസമൂഹത്തെ ധൈഷണികബോധം ഉള്ളവരാക്കാനും, തൊഴിലുള്ളവരാക്കി മാറ്റി ശുഭ ജീവിതം നയിക്കാനും സാധിക്കുന്ന പുതിയ പ്രവർത്തനങ്ങൾക്ക് ഈ സംഘടന കൂടുതൽ വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നു അദ്ദേഹം പറഞ്ഞു.