മരഞ്ചാട്ടി: ഓമശ്ശേരി അല്‍ ഇര്‍ഷാദില്‍ നടന്ന ഖുര്‍ആന്‍ ഹിഫ്ള് മത്സരത്തില്‍ മര്‍കസ് മരഞ്ചാട്ടി ഗ്രീന്‍വാലി വിദ്യാര്‍ത്ഥിനികള്‍ മികച്ച നേട്ടം കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്ഥാപനത്തിലെ നസീബ വി, ജൂനിയര്‍ വിഭാഗത്തില്‍ സുമയ്യ കെ എന്നിവര്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ തലത്തില്‍ റാഷിദ രണ്ടാം സ്ഥാനവും സഹ്ല ബീവി മൂന്നാം സ്ഥാനവും നേടി. വിജയികളെ മര്‍കസ് മാനേജ്മെന്റ് അനുമോദിച്ചു.