ഹൈദരാബാദ് നിസാമിയ്യ ഇന്റർവ്യു മാർച്ച്‌ 10ന് മർകസിൽ

0
1048
കോഴിക്കോട് : ഹൈദരാബാദ്‌ ജാമിഅ: നിസാമിയ്യ  യൂണിവേഴ്‌സിറ്റി  2018 -2020 അധ്യായന വർഷത്തേക്കുള്ള പ്രവേശന പരീക്ഷ മാർച്ച്‌ 10 ശനി ഉച്ചക്ക് 2  മണിക്ക് കാരന്തൂർ  മർകസിൽ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ മതിയായ രേഖകളുമായി കൃത്യസമയത്ത്  മർകസിൽ എത്തണമെന്ന് നിസാമി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8111821034,9847995696,9745865642 എന്നീ നമ്പറുകളിൽ  ബന്ധപ്പെടുക.

ഇതുമായി ബന്ധപ്പെട്ട യോഗം  നിസാമി അസോസിയേഷൻ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി നിസാമി യുടെ അധ്യക്ഷതയിൽ  ഡോക്ടർ അബൂബക്കർ നിസാമി ഉദ്‌ഘാടനം ചെയ്തു. സിദ്ധീഖ് നിസാമി പാലക്കാട്‌, സൈനുദ്ധീൻ നിസാമി കുന്നമംഗലം, ശബീർ നിസാമി എടക്കര, തുടങ്ങിയവർ സംബന്ധിച്ചു. ഇസ്ഹാഖ് നിസാമി ക്ലാരി സ്വഗതവും ഇർഷാദ് നിസാമി നന്ദിയും പറഞ്ഞു.