ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ലീഡർഷിപ് കോൺക്ലേവ് നോളേജ് സിറ്റിയിൽ

0
1209

കോഴിക്കോട്: വിദ്യാർത്ഥികളിൽ നേതൃ പാടവം, സാമൂഹിക പ്രതിബദ്ധത, ക്രിയാത്‌മകത , സംസാര വൈഭവം , അഖണ്ഡത ,ധാർമികത എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിന് വേണ്ടിമർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി 2018 ഡിസംബർ 28 ,29 ,30 തിയ്യതികളിൽ മർകസ് നോളേജ് സിറ്റിയിൽ ലീഡര്ഷിപ് കോൺക്ലേവ് സംഘടിപ്പിക്കുന്നു .മർകസിന്റെ ന കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ നേതൃസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികകൾക്ക് വേണ്ടിയാണ് കാമ്പ്. വിവിധ മേഖലകളിൽ മികച്ച നേതൃത്വം നൽകുന്ന പ്രൊഫഷണലുകൾ വിദ്യർത്ഥികളുമായി സംവദിക്കും .പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 15 നു മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ അംജദ് റസൽ അറിയിച്ചു. ഫോൺ : 9072500409