​മര്‍കസ് ഹാദിയ കോണ്‍വെക്കേഷന്‍ നാളെ

0
1364
SHARE THE NEWS

കാരന്തൂര്‍ : 2016-17 അധ്യയന വര്‍ഷത്തില്‍ മര്‍കസില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക കോഴ്‌സായ ഹാദിയ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കോണ്‍വെക്കേഷന്‍ നാളെ രാവിലെ 09 മുതല്‍ ഉച്ചക്ക് ഒരുമണി വരെ മര്‍കസ് ഇംഗ്ലീഷ് മീഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. പെണ്‍കുട്ടികളുടെ അക്കാദമികവും ആത്മീയവുമായ സമഗ്രവികാസം ലക്ഷ്യമാക്കി മര്‍കസ് ആവിഷ്‌കരിച്ച ഹാദിയ കോഴ്‌സ് കേരളത്തില്‍ 70 കാമ്പസുകളില്‍ നടപ്പിലാക്കി വരുന്നു. ഓഫ് കാമ്പസുകളില്‍ നിന്ന് ഹാദിയ ഹയര്‍സെക്കണ്ടറി പ്രോഗ്രാം പൂര്‍ത്തിയാക്കിയ 583 പേര്‍ക്കും ഡിപ്ലോമ പ്രോഗ്രാം പൂര്‍ത്തിയാക്കിയ 43 പേര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മര്‍കസ് ചാന്‍സ്‌ലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. തുടര്‍ന്ന് മര്‍കസ് കേന്ദ്ര കാമ്പസില്‍ നിന്ന് ഹാദിയ കോഴ്‌സ് പൂര്‍ത്തിയാക്കിയ 115 വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ എ.പി അബ്ദുല്‍ ഹകീം അസ്ഹരി,ഹാദിയയിലെ ഫാക്കല്‍റ്റികള്‍, വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ സംബന്ധിക്കും.​


SHARE THE NEWS