100 ചാക്ക് പഞ്ചസാരയുമായി ഹംസ സഖാഫിയും മുതഅല്ലിമുകളും മര്‍കസില്‍

0
1055

കാരന്തൂര്‍: മര്‍കസ് പൂര്‍വ്വവിദ്യാര്‍ത്ഥിയും മുദരിസുമായ പൂക്കോട്ടൂര്‍ ഹംസ സഖാഫിയും ശിഷ്യന്‍മാരും 100 ചാക്ക് പഞ്ചസാരയുമായി മര്‍കസിലെത്തി. ദര്‍സിന്റെ സില്‍വര്‍ ജൂബിലി ഉപഹാരമായാണ് മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ ഇനത്തിലേക്ക് പഞ്ചസാര ചാക്കുകള്‍ കൈമാറിയത്. 40ലേറെ സഖാഫിമാരും മറ്റു മതപണ്ഡിതന്‍മാരും അടങ്ങിയ ഹംസ സഖാഫിയുടെ ശിഷ്യന്‍മാരുടെ നേതൃത്വത്തിലാണ് പഞ്ചസാര ചാക്കുകള്‍ കൈമാറിയത്. മര്‍കസിലെത്തിച്ച വിഭവം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മര്‍കസ് പ്രതിനിധികള്‍ സ്വീകരിച്ചു. ഇരുമ്പുഴി മുഹമ്മദ് ബാഖവി, സൈനുദ്ദീന്‍ സഖാഫി വെളിമുക്ക്, സഅദ് സഖാഫി പൂക്കോട്ടൂര്‍, അയ്യൂബ് സഖാഫി ആക്കപ്പറമ്പ്, നസീര്‍ സഖാഫി പുളിക്കല്‍, സയ്യിദ് ഫസല്‍ തങ്ങള്‍, സയ്യിദ് ജമാലുദ്ദീന്‍ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചസാര ചാക്കുകള്‍ മര്‍കസിലെത്തിച്ചത്.