മർകസ് നിധി: നൂറ് യൂണിറ്റുകളിൽ ഒരു ലക്ഷം പൂർത്തിയാക്കി മലപ്പുറം വെസ്റ്റ്

0
489
SHARE THE NEWS

മലപ്പുറം: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി സുന്നി നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധി പദ്ധതിയിൽ, മലപ്പുറം വെസ്റ്റ് ജില്ലയിലെ നൂറ് യൂണിറ്റുകൾ ഒരു ലക്ഷം പൂർത്തിയാക്കി. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും നിധിശേഖരണ പ്രവർത്തനങ്ങൾ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.

സോൺ തല മീറ്റിങ്ങുകൾ, സെക്ടർ- യൂണിറ്റ് തല മീറ്റിങ്ങുകളും വഴിയാണ് പദ്ധതി ഏകീകരിക്കുന്നത്. ഇതു സംബന്ധമായി നടന്ന അവലോകന യോഗം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്ദുറഹ്മാൻ സഖാഫി, മുസ്തഫ മാസ്റ്റർ കോഡൂർ, സീതിക്കോയ തങ്ങൾ, എൻ വി അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, എ.എ റഹീം കറുവത്തുകുന്ന്, സാദിഖ് ബുഖാരി കൊളപ്പുറം പ്രസംഗിച്ചു.

മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവക്ക് കീഴിൽ സംയുക്തമായി മുഴുവൻ യൂണിറ്റുകളിലും ടാർജറ്റ് പൂർത്തീകരിക്കാനുള്ള പദ്ധതികളിലാണ് ജില്ലാ നേതൃത്വം. ഓരോ സോണുകളിലും മപ്രവർത്തനം ഏകീകരിക്കാൻ മൂന്നു വീതം നേതാക്കൾക്ക് ചുമതലയും നൽകിയിട്ടുണ്ടെന്ന് മലപ്പുറം വെസ്റ്റ് ജില്ലാ പ്രതിനിധികൾ അറിയിച്ചു.


SHARE THE NEWS