മർകസ് നിധി; ഒരു ലക്ഷം പൂർത്തിയാക്കി നൂറ് യൂണിറ്റുകൾ

0
351
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയുടെ അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രാസ്ഥാനിക നേതൃത്വം പ്രഖ്യാപിച്ച നിർദിഷ്ട നിധി ശേഖരണം പൂർത്തിയാക്കി സംസ്ഥാനത്തെ നൂറിലധികം യൂണിറ്റുകൾ. മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന നിധി ശേഖരണ പ്രവർത്തനങ്ങൾക്കു ജില്ലാ, ഡിവിഷൻ പ്രാസ്ഥാനിക നേതൃത്വങ്ങളാണ് ഏകോപിക്കുന്നത്. ഒരു ലക്ഷവും അതിനു മുകളിലുമായാണ് വിവിധ യൂണിറ്റുകൾ നിധി പൂർത്തിയാക്കിയത്.
ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ ഓൺലൈൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിപുലമായ പ്രവർത്തനങ്ങളാണ് യൂണിറ്റുകളിൽ നടക്കുന്നത്. സോൺ നേതൃത്വം വിളിച്ചു ചേർത്ത ഓൺലൈൻ മീറ്റിങ്ങുകൾ സംസ്ഥാനത്ത് പൂർത്തിയായി.

റമളാൻ അവസാന ദിനങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേരിട്ട് വന്നു ഫണ്ട് സ്വീകരിക്കുന്ന ക്രമീകരമാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, ലോക് ഡൗൺ കാരണം അത് അസാധ്യമായതിനാൽ അനുയോജ്യമായ ദിവസം പിന്നീട് അറിയിക്കുമെന്ന് മർകസ് ഓഫീസിൽ നിന്നറിയിച്ചു. ഈ പരിപാടിയിൽ യൂണിറ്റ് പ്രതിനിധികളിൽ നിന്ന് നിധി ഏറ്റുവാങ്ങുകയും സഹകരിച്ചവർക്കും സഹായിച്ചവർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്യും. നിധി പൂർത്തീകരണ പ്രവർത്തനങ്ങൾ വിലയിക്കരുത്തി നടത്തിയ ഓൺലൈൻ മീറ്റിങ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്‌ഘാടനം ചെയ്തു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു.


SHARE THE NEWS