മദ്രസാ സമര്‍പ്പണത്തില്‍ മര്‍കസിലേക്ക്‌ വിഭവങ്ങളും

0
499

കോഴിക്കോട്‌: മുത്തനൂര്‍ സയ്യിദ്‌ ശിഹാബുദ്ധീന്‍ അഹ്‌ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അരീക്കോട്‌, മഞ്ചേരി ഭാഗങ്ങളില്‍ നടന്ന ആറ്‌ പുതിയ സുന്നി മദ്രസകളുടെ കീഴില്‍ മര്‍കസിലേക്ക്‌ സ്വരൂപിച്ച 110 ചാക്ക്‌ അരി മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാരുടെ നേതൃത്വത്തില്‍ മര്‍കസ്‌ സാരഥികള്‍ ഏറ്റുവാങ്ങി. തിരക്കുകള്‍ക്കിടയിലും തഅലീമുസ്സ്വിബ്യാന്‍ സുന്നി മദ്രസ്സ സൗത്ത്‌ പാലക്കാട്‌, മര്‍കസുല്‍ ബദ്രിയ്യ സുന്നി മദ്രസ്സ വെസ്റ്റ്‌ മുത്തനൂര്‍, നജാത്തുസ്സ്വിബ്‌യാന്‍ സെക്കണ്ടറി മദ്രസ്സ പുല്‍പ്പറ്റ, സി.എം മെമ്മോറിയല്‍ ഇര്‍ഷാദിയ്യ മദ്രസ്സ പന്നിപ്പാറ, സയ്യിദ്‌ ആഹ്മദുല്‍ ബുഖാരി സെക്കണ്ടറി മദ്രസ്സ മൈത്ര, ദാറുല്‍ ഉലൂം സുന്നി മദ്രസ പാറങ്ങോട്‌ എന്നിവിടങ്ങിലെ മദ്രസ സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിക്കാന്‍ സമയം കണ്ടെത്തിയ കാന്തപുരത്തിന്‌ സമ്മാനമായിട്ടാണ്‌ പ്രവര്‍ത്തകര്‍ വിഭവങ്ങളുമായി മര്‍കസിലെത്തിയത്‌. സി. മുഹമ്മദ്‌ ഫൈസി, അഹ്‌ദല്‍ തങ്ങള്‍ മുത്തനൂര്‍, ലത്തീഫ്‌ സഖാഫി, ഉബൈദുല്ല സഖാഫി, ഉനൈസ്‌ കല്‍പകഞ്ചേരി സംബന്ധിച്ചു.