ഒമ്പത് മാസം കൊണ്ട് ഖുര്‍ആന്‍ മന:പ്പാഠമാക്കി പതിമൂന്നു വയസ്സുകാരന്‍

0
545

കാരന്തൂര്‍: മര്‍കസ് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന് കീഴില്‍ ഒമ്പത് മാസം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കി പതിമൂന്നു വയസ്സുകാരന്‍ മുഹമ്മദ് ശാകിര്‍ ശ്രദ്ധേയനാകുന്നു. സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസത്തോടൊപ്പമാണ് ശാകിര്‍ ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയത്. മലപ്പുറം വാവൂര്‍ പള്ളിയാളില്‍ മുഹമ്മദലി-ഖദീജ ഖൗലത്ത് ദമ്പതികളുടെ മകനാണ്. ഹാഫിള് ശാഹുല്‍ ഹമീദ് സഖാഫി അല്‍ അസ്ഹരിയുടെ ശിക്ഷണത്തിലാണ് ഹിഫ്‌സ് പഠനം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ദിവസം മര്‍കസില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുമോദിച്ചു. സി. മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സി.പി ഉബൈദുല്ല സഖാഫി, ബഷീര്‍ സഖാഫി എആര്‍ നഗര്‍ സംബന്ധിച്ചു.