
കോഴിക്കോട്: 1999- 2000 ബാച്ചുകൾ ചേർന്ന് മർകസിന് ഫണ്ട് കൈമാറി. നോളജ് സിറ്റിയിലെ റിസർച്ച് സെന്റർ നിർമാണത്തിന് ആദ്യഗഡുവായ പത്തു ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം മർകസിൽ നടന്ന ചടങ്ങിൽ പ്രതിനിധികൾ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ഏൽപിച്ചത്. ഉസ്മാൻ സഖാഫി പയ്യനടം, അസീസ് സഖാഫി കുറ്റിക്കാട്ടൂർ, സഅദ് സഖാഫി പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്. മർകസ് മീലാദ് സമ്മേളനം നടക്കുന്ന നവംബർ 25 ന് ഇരു ബാച്ചുകളുടെയും സഖാഫി സമ്പൂർണ്ണ സഖാഫി സംഗമവും ഉച്ചക്ക് രണ്ടു മണിക്ക് നടക്കുമെന്ന് ബാച്ച് നേതാക്കൾ അറിയിച്ചു.