മർകസ് അലുംനി കോൺക്ലേവ് സമാപിച്ചു

0
692
താമരശേരി: മർകസിന്റെ വിവിധ സ്ഥാപനങ്ങളായ  ബോർഡിംഗ്, ഓർഫനേജ്, ഐ.ടി ഐ, ആർട്സ് കോളേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ്, ആർട്സ് & സയൻസ് കോളേജ്, മർകസ് സ്കൂളുകൾ തുടങ്ങിയ പത്തൊമ്പത് സ്ഥാപനങ്ങളിലെ പൂർവ്വവിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധി സംഗമായ മർകസ് അലുംനി കോൺക്ലേവ്   നോളജ് സിറ്റിയിൽ സജ്ജമാക്കിയ അലുംനി ആർക്കേസിൽ നടന്നു .മർകസ് ജനറൽ സെക്രട്ടറി കാന്തപുരം  എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്‌തു.  അലുംനി  ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ ജിലാനിയുടെ അധ്യക്ഷതയിൽ  മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.  ഡോ എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി പദ്ധതി അവതരണത്തിന് ആമുഖം നിർവഹിച്ചു.
റൂബി ജുബിലിയുടെ ഭാഗമായി  മർകസിന്റെ സന്ദേശം പൊതു കാമ്പസു കൾ കേന്ദ്രീകരിച്ച് സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സേ യെസ് ‘ കാമ്പയിൻ, വിദേശ ചാപ്റ്റർ തലത്തിൽ  ഗെറ്റ് ടുഗെദർ ,യൂണിറ്റ് തല സമ്പൂർണ്ണ  സംഗമം,  എല്ലാ സ്ഥാപനങ്ങളിലെയും  പൂർവ്വ വിദ്യാർത്ഥികൾ   ഒരുമിക്കുന്ന ബാക്ക് ടു മർകസ് ,എക്സലൻസ് അവാർഡ് തുടങ്ങിയ കർമ്മ പദ്ധതികൾക്ക് സംഗമം രൂപം നൽകി. വിവിധ സ്ഥാപനങ്ങൾ, ഗൾഫ് ചാപറ്ററുകൾ, എന്നിവയെ പ്രതിനിധീകരിച്ച്നാനൂറോളം പ്രതിനിധികൾ പങ്കെടുത്തു.
 വിവിധ സെഷനുകൾക്ക്   ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി,അബ്ദുറഹിമാൻ എടക്കുനി, സി.കെ മുഹമ്മദ് ,ഡോ.സയ്യിദ് ജലാലുദ്ദീൻ, മുസാ ശിഫ, ജൗഹർ കുന്ദമംഗലം, അഷ്റഫ്    അരയങ്കോട്, ഉനൈസ് കണ്ണൂർ, മുജീബ് കക്കാട്, മലിക് സഖാഫി, മുസ്ഥഫ രാമനാട്ടുകര നേതൃത്വം നൽകി. അലുംനി ‘പേബാക്ക് ‘പദ്ധതിക്ക് ഹാഫിള് സ്വാദിഖലി ഫാളിലി, ബി.സി ലുഖ്മാൻ ഹാജി, സി.പി മുഹമ്മദ് ഇരിങ്ങണ്ണൂർ, ശറഫുദ്ദിൻ കൊടുവള്ളി, ഫൈസൽ കൽപക, മുസ്ഥഫ ചാപ്പനങ്ങാടി എന്നിവർ ചേർന്ന് തുടക്കം കുറിച്ചു. സയ്യിദ് സ്വാലിഹ് ജിഫ്രി, മുഖ്താർ ഹസ്രത്ത്, ജി അബൂബക്കർ ,ശബീറലി കുവൈത്ത എന്നിവർ പ്രസംഗിച്ചു.സലാം ഷാ വൈലത്തൂർ സ്വാഗതവും സ്വാദിഖ് കൽപള്ളി നന്ദിയും പറഞ്ഞു