സൗജന്യമായി പങ്കെടുക്കാം; 4 ദിവസത്തെ മാരിറ്റല്‍ കൗണ്‍സിലിംഗ് ശില്‍പശാല

0
363
SHARE THE NEWS

കോഴിക്കോട്: യുവജനങ്ങള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ സൗജന്യ മാരിറ്റല്‍ കൗണ്‍സിലിംഗ് ശില്‍പശാലയില്‍ പങ്കെടുക്കാം.
ഫെബ്രുവരി 6,7,13,14 തിയ്യതികളിലായി കോഴിക്കോട് കാരന്തൂര്‍ മര്‍കസ് ഇഹ്‌റാമില്‍ നടക്കുന്ന ശില്‍പശാലയില്‍ താല്‍പര്യമുള്ള യുവതി, യുവാക്കള്‍ക്ക് പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 1ന് മുമ്പായി താഴെ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോമില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

https://forms.gle/GctSouEuapVeEd8g7

കൂടുതല്‍ വിവരങ്ങള്‍ക്ക്: 889 1000 155


SHARE THE NEWS