43 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്: വിജയക്കുതിപ്പുമായി മര്‍കസ് സ്‌കൂളുകള്‍

0
319
SHARE THE NEWS

കാരന്തൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയക്കുതിപ്പുമായി മര്‍കസ് സ്‌കൂളുകള്‍. വിവിധ സ്‌കൂളുകളില്‍ നിന്നായി 43 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷിക്കിരിക്കുന്ന സ്‌കൂളുകളില്‍ ഒന്നായ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 351 പേരും മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 244 വിദ്യാര്‍ത്ഥിനികളും വിജയം കരസ്ഥമാക്കി. ഗേള്‍സ് സ്‌കൂളില്‍ 20 വിദ്യാര്‍ഥിനികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി. ഫാത്തിമാബി സ്‌കൂള്‍ കൂമ്പാറയില്‍ 135 പേരും ചേരാനല്ലൂര്‍ മര്‍കസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 56 പേരും വിജയികളായി. മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എരഞ്ഞിപ്പാലം, മര്‍കസ് പബ്ലിക് സ്‌കൂള്‍ എ.ആര്‍ നഗര്‍, മര്‍കസ് പബ്ലിക് സ്‌കൂള്‍ ചൊക്ലി, മര്‍കസ് പബ്ലിക് സ്‌കൂള്‍ ഐക്കരപ്പടി എന്നീ സ്ഥപനങ്ങള്‍ നൂറു ശതമാനം വിജയമുണ്ടായി. മൊത്തം പരീക്ഷ എഴുതിയ 925 വിദ്യാര്‍ത്ഥികളില്‍ 909 പേരും വിജയിച്ചു. വിജയികളെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ അഭിനന്ദിച്ചു.


SHARE THE NEWS