മര്‍കസ് സമ്മേളനം: എറണാകുളത്ത് പ്രചാരണം സജീവം

0
778
SHARE THE NEWS

കൊച്ചി: മര്‍കസ് സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം ജില്ലയില്‍ ഊര്‍ജിതമായ മുന്നേറ്റം. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നുവരെ ജില്ലയിലെ ഓരോ സോണിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എല്‍.ഇ.ഡി വാള്‍ വെച്ച് മര്‍കസിനെ പരിചയപ്പെടുത്തും. ജില്ലാ പ്രചാരണ സമിതിയും ജില്ലയിലെ സഖാഫി ശൂറയും സംയുക്തമായാണ് എല്‍.ഇ.ഡി വാള്‍ നടത്തുന്നത്. മര്‍കസിന്റെ സ്ഥാപന സമുച്ചയങ്ങളെ കുറിച്ചും മര്‍കസ് തീര്‍ത്ത വിദ്യാഭ്യാസ മുന്നേറ്റത്തെ കുറിച്ചും പരിചയപ്പെടുത്തുന്ന പദ്ധതിയാണ് എല്‍.ഇ.ഡി വാള്‍.

സമ്മേളനത്തിന്റെ ഭാഗമായി മർകസ് സമ്മേളന നേതൃത്വവും സുന്നി പ്രാസ്ഥാനിക നേതൃത്വവും ആവിഷ്കരിച്ച യൂണിറ്റുകളിൽ നിന്ന് 43000 രൂപ ശേഖരണവും ഓരോ പ്രദേശങ്ങളിലും സജീവമാണ്. പല യൂണിറ്റുകളിലും ടാർജെറ്റിനെക്കാൾ വലിയ സംഭാവനയാണ് മർകസിനു നൽകാനായി ശേഖരിച്ചിട്ടുള്ളത്.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാ പ്രചാരണോദ്ഘാടനം കളമശ്ശേരി എച്ച്.എം.ടി ജങ്ഷനില്‍ നടന്നു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ജനറല്‍ മാനേജറുമായ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കൂരിക്കുഴി തങ്ങള്‍, ശിഹാബുദ്ദീന്‍ സഖാഫി കാക്കനാട്, ലത്തീഫ് സഖാഫി കൂരിക്കുഴി പങ്കെടുത്തു.

ജില്ലയിലെ മുഴുവന്‍ സഖാഫിമാരുടെ സംഗമവും സംഘടിപ്പിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു സഖാഫി സംഗമം.

കൊച്ചി, കളമശ്ശേരി, പറവൂര്‍ എന്നീ സോണുകളില്‍ പ്രചാരണ സമ്മേളനങ്ങള്‍ നടത്തി. കോതമംഗലം, തൃക്കാക്കര, ആലുവ സോണുകളില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കും. എല്ലാ സോണുകളിലും ചുവരെഴുത്ത് നടന്നു. കൊച്ചി നഗരത്തെ കേന്ദ്രീകരിച്ചാണ് കൂടുതലായും ചുവരെഴുത്തുകള്‍ നടന്നത്. യൂണിറ്റുകളില്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

സമ്മേളന പ്രചാരണ സമിതി ചെയര്‍മാന്‍ ജബ്ബാര്‍ സഖാഫി വാഴക്കാപള്ളി, ജന.കണ്‍വീനര്‍ ഷാജഹാന്‍ സഖാഫി കാക്കനാട്, ഫിനാന്‍സ് കണ്‍വീനര്‍ കരീം ഹാജി, ജമാലുദ്ദീന്‍ സഖാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍.


SHARE THE NEWS