ഷാർജാ സുൽത്താന്റെ സ്നേഹത്തണലിൽ 5 മർകസ് വിദ്യാർഥികൾക്ക് യു.എ.ഇയിൽ നിന്ന് ബിരുദം

0
735

കോഴിക്കോട്: ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സ്നേഹത്തണലിൽ 5 മർകസ് വിദ്യാർഥികൾ ഷാർജാ അൽ ഖാസിമിയ യൂണിവേസിറ്റിയിൽ നിന്നും ബിരുദം നേടി. ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്ഥാപിച്ച  യൂണിവേഴ്സിറ്റിയിലെ കുല്ലിയ്യത്തുൽ ആദാബിൽ നിന്നും അറബിക് സാഹിത്യത്തിത്തിലാണ് ഇവർ ബിരുദം നേടിയത്. ഹാഫിസ് അബൂബക്കർ സാബിത് എളേറ്റിൽ, സുഹൈൽ കാക്കവയൽ, മുഹമ്മദ് ഷഫീഖ് പള്ളിക്കുറുപ്പ്, അബ്ദുല്ല ബാദുഷ പാറപ്പള്ളി, ഹാഫിസ് ഉബൈദ് ഇസ്മായിൽ വെണ്ണിയോട് എന്നിവർ നാല് വർഷം കൊണ്ട് 8 സെമസ്റ്ററിലായി പഠനം പൂർത്തിയാക്കിയത്. 72 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായി ബിരുദദാരികളാവുന്ന ഇന്ത്യൻ വിദ്യാര്ഥികളാണിവർ. അൽ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയും ജാമിഅ മർകസും തമ്മിലുള്ള അക്കാദമിക സഹകരണം 2015 ഇൽ ആരംഭിച്ചത് മുതൽ സ്കോളര്ഷിപ്പോടു കൂടി 21 വിദ്യാർത്ഥികളാണ് ഖിയാസിമിയ്യ യൂണിവേഴ്‌സിറ്റിയിൽ പഠനം നടത്തിയത്.

ഷാർജ സുൽത്താന്റെ നിർദേശം പ്രകാരം ലോക്ക് ടൗൺ സാഹചര്യം പരിഗണിച്ച്‌  ഔദ്യോഗിക ബിരുദദാന ചടങ്ങ് അനുയോജ്യമായ മറ്റൊരു സമയത്ത്   നടത്തുമെന്നു യൂണിവേഴ്സിറ്റി വൈസ് ചാന്സലർ ഡോ. റഷാദ് സാലിം വിദ്യാർത്ഥികളെ അറിയിച്ചു.
മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി,
ഖിസ്സിമിയ്യ  യൂണിവേഴ്സിറ്റി ഇന്ത്യൻ കോർഡിനേറ്റർ ഡോ. നാസർ വാണിയമ്പലം  എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു.