5000 ചെടികൾ നട്ട് നോളജ് സിറ്റിയിൽ വ്യത്യസ്‌തമായ സ്വാതന്ത്ര്യദിനാഘോഷം

0
1483
മർകസ് നോളജ് സിറ്റിയിൽ നടന്ന സ്വതന്ത്ര ദിനാഘോഷ ചടങ്ങിൽ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പതാക ഉയർത്തുന്നു

കോഴിക്കോട്: 5000 വിവിധ ചെടികൾ നട്ടുപിടിപ്പിച്ചു സ്വാതന്ത്രദിനത്തെ അർത്ഥവത്താക്കി മർകസ് നോളജ് സിറ്റിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമായി. ചെടികൾ നട്ടു ഹരിതാഭമായ ഭാരതത്തെ സജീവമാക്കുകയെന്ന സന്ദേശമാണ് സ്വാതന്ത്രദിനത്തിൽ ലക്ഷ്യമാക്കിയതെന്ന് മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ഭാരതം എന്നും ലോകത്തിനു മുമ്പിൽ നിവർന്നുനിന്നത് മതേതരത്വത്തിൽ ഊന്നിക്കൊണ്ടുള്ള മൂല്യങ്ങളിലൂടെയാണ്. ഓരോ സ്വാതന്ത്രദിനത്തിലും പൗരന്മാരുടെ ബാധ്യത നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയും മതേരത്വവും നാനാ ജാതി-മത സമൂഹങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യവും സുദൃഢമാക്കുകയെന്നതാണ്: അദ്ദേഹം പറഞ്ഞു. നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കാരന്തൂർ മർകസ് കാമ്പസിൽ നടന്ന പതാക ഉയർത്തൽ കർമ്മത്തിനു മർകസ് അസിസ്റ്റന്റ് മാനേജർ സി.പി ഉബൈദുല്ല സഖാഫി നേതൃത്വം നൽകി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി എം പി അസ്ഹർ പത്തനംതിട്ട സന്ദേശ പ്രഭാഷണം നടത്തി.