മർകസ് സാദാത്ത് സമ്മേളനം ഇന്ന്; സയ്യിദ് ഹബീബ് അബൂബക്കർ അൽ അദനി യമൻ ഉദ്‌ഘാടനം ചെയ്യും

0
507
SHARE THE NEWS

കോഴിക്കോട്: കേരളത്തിലെ വിവിധ സയ്യിദ് ഖബീലകളിലെ സാദാത്തീങ്ങളെ സംഗമിപ്പിച്ചു മർകസ് സംഘടിപ്പിക്കുന്ന  ആറാമത്  സാദാത്ത്  സമ്മേളനം ഇന്ന് (മുഹറം 9)  വെള്ളി വൈകുന്നേരം വൈകുന്നേരം 4.30 മുതൽ ഓൺലൈനിൽ നടക്കും. മർകസ് ചാൻസലർ  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നൽകും. സയ്യിദ് ഹബീബ് അബൂബക്കർ അൽ അദനി ബിൻ ജീലാനി യമൻ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് ഹബീബ് ഉമർ ബിൻ ഹാമിദ് അൽ ജീലാനി മക്ക മുഖ്യാതിഥിയായി പങ്കെടുക്കും. മർകസ് പ്രസിഡന്റ്  സയ്യിദ് അലി ബാഫഖി പ്രാർത്ഥന നടത്തും. മർകസ് വൈസ് പ്രസിഡന്റ്  സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, എ.പി മുഹമ്മദ് മുസ്‌ലിയാർ, സയ്യിദ് ത്വഹാ തങ്ങൾ സഖാഫി,  സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സി മുഹമ്മദ് ഫൈസി, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്,  ഡോ അബ്ദുൽ ഹകീം അസ്ഹരി ,  അബൂബക്കർ സഖാഫി വെണ്ണക്കോട് , ഡോ അബ്ദുസ്സലാം മുഹമ്മദ് സംസാരിക്കും.മുഹറം 9 സാദാത്ത് ഡേ ആയാണ് മർകസ് ആചരിച്ചു വരുന്നത്. കേരളത്തിലെ എല്ലാ ഖബീലകളിലെയും സാദാത്തീങ്ങൾക്കു മർകസിന്റെ ആദരം സമർപ്പിക്കുന്ന ചടങ്ങായിരിക്കും സമ്മേളനം. ഓൺലൈൻ പ്ലാറ്റഫോമായ സൂം വഴിയാണ് സമ്മേളനം. വിവരങ്ങൾക്ക് : +91 92074 00086


SHARE THE NEWS