മര്‍കസ് നോളജ് സിറ്റിയുടെ പിറവിക്ക് ഇന്നേക്ക് 8 വര്‍ഷം പൂര്‍ത്തിയായി. കോഴിക്കോട് കൈതപ്പൊയിലില്‍ സയ്യിദ് അബ്ദുറഹ്മാന് അല്‍ ബുഖാരി ഉള്ളാള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് തുടങ്ങി 313 സയ്യിദന്മാരുടെ കാര്‍മികത്വത്തില്‍ 2012 ഡിസംബര്‍ 24നാണ് കുറ്റിയടി ചടങ്ങ് നടന്നത്. കേരളത്തിലെ ആദ്യത്തെ യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്, മര്‍കസ് ലോ കോളജ്, അലിഫ് ഗ്ലോബല്‍ സ്കൂള്‍, വിറാസ്, ലാന്‍ഡ്മാര്‍ക്ക് അപ്പാര്‍ട്ട്മെന്റ് തുടങ്ങിയവ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു. മര്‍കസ് നോളജ് സിറ്റിയുടെ മുഖ്യാകര്‍ഷണമായ രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. റിസര്‍ച്ച് ആന്റ് ലൈബ്രറി സെന്റര്‍, ഫെസ് ഇന്‍ 4 സ്റ്റാര്‍ ഹോട്ടല്‍, എം. ടവര്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനവും തകൃതിയായി നടക്കുന്നു. വീഡിയോ കാണാം.