‘എ ഡേ വിത് മർകസ്’ ഉദ്‌ഘാടനം ഇന്ന്

0
1042

കോഴിക്കോട്: ഏപ്രിൽ 9 മുതൽ 12 വരെ നടക്കുന്ന മർകസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എ ഡേ വിത് മർകസ്’ പരിപാടിയുടെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇന്ന് ഉച്ചക്ക് 3ന് മർകസ് റൈഹാൻ വാലിയിൽ സംഘടിപ്പിക്കുന്ന മർകസ് റെസിഡൻഷ്യൽ എജുക്കേഷണൽ സെന്റർ ഫോർ ഗേൾസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഗമത്തോടെയാണ് തുടക്കമാവുന്നത്. വിവിധ സ്ഥാപങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഗമങ്ങളും വരുംദിവസങ്ങളിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടക്കും.