എ ഡേ വിത് മർകസ്; പ്രോജ്ജ്വലമായി സംസ്ഥാനതല ഉദ്ഘാടനം

0
592
മർകസിൽ നടന്ന എ ഡേ വിത് മർകസ് സംസ്ഥാന തല ഉദ്‌ഘാടനം കാന്തപുരം എ. മുസ്‌ലിയാർ നിർവ്വഹിക്കുന്നു
SHARE THE NEWS

കോഴിക്കോട്: സമ്മേളനവുമായി ബന്ധപ്പെട്ട് മര്‍കസിന്റെ മുഴുവന്‍ സ്ഥാപനങ്ങളിലെ ആവിഷ്കരിച്ച വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെ സംഗമമായ  ‘എ ഡേ വിത് മർകസ്’ സംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മര്‍കസ് റെയ്ഹാന്‍ വാലി കാമ്പസില്‍ നടന്നു. റെസിഡന്‍ഷ്യല്‍ എജുക്കേഷന്‍ സെന്റര്‍ ഫോര്‍ ഗേള്‍സിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സംഗമം നടത്തിയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന വ്യാപകമായുള്ള മര്‍കസിന്റെ മറ്റു വ്യത്യസ്ത സ്ഥാപനങ്ങളിലെ രക്ഷിതാക്കളുടെ സംഗമം തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

മർകസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, അബൂബക്കര്‍ സഖാഫി പന്നൂര്‍, ഹസൻ സഖാഫി തറയിട്ടാൽ  പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി എടക്കര, അബ്ദുല്‍ ഖാദര്‍ സഖാഫി പൈലിപ്പുറം, അബ്ദുസ്സമദ് സഖാഫി വാളക്കുളം പങ്കെടുത്തു. ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍ സ്വാഗതവും സൈനുദ്ദീന്‍ സഖാഫി നന്ദിയും പറഞ്ഞു.


SHARE THE NEWS