അബ്ദുറഊഫ്‌ നൂറാനിക്ക് ഡോക്ടറേറ്റ്

0
226

കോഴിക്കോട്: മർകസ് പൂർവ്വവിദ്യാർത്ഥി അബ്ദുറഊഫ് നൂറാനിക്കു ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാർട്മെന്റിൽ ഡോ. മുഹമ്മദ് അഷ്‌റഫ് അർശദിന് കീഴിൽ  ‘ഗൾഫ് കുടിയേറ്റവും മുസ്‌ലിം സമൂഹത്തിൽ അതിന്റെ സ്വാധീനവും: മലബാർ , ഹൈദരാബാദ് മേഖലകളുടെ താരതൻമ്യ പഠനം’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം.  മലപ്പുറം ജില്ലയിലെ ആതവനാട് കിഴക്കേക്കാട്ട് അബൂബക്കർ കെ.പി- തിത്തിക്കുട്ടി ദമ്പതികളുടെ  മകനാണ്. മലബാറിലെ ഗൾഫ് കുടിയേറ്റത്തിന്റെ സ്വാധീനങ്ങളെ കുറിച്ച് കൃത്യമായ നിരീക്ഷണങ്ങളാണ് ഗവേഷണത്തിലുള്ളത്. ജാമിഅ മദീനത്തുന്നൂറിൽ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദം നേടിയ ശേഷമാണ് ഡൽഹിയിൽ നിന്നും ഉപരി പഠനം നടത്തിയത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സി.മുഹമ്മദ് ഫൈസി,ഡോ അബ്ദുൽ ഹകീം അസ്ഹരി എന്നിവർ അനുമോദനം അറിയിച്ചു.