കോഴിക്കോട്: നാല് ദശകത്തോളം മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ സേവകനായും കാന്തപുരം ഉസ്താദിന് താങ്ങായും തണലായും പ്രവര്‍ത്തിച്ച എ.സി കോയ മുസ്ലിയാരുടെ വിയോഗത്തിനു ഇന്നേക്ക് ഒരാണ്ട് പൂര്‍ത്തിയാകുന്നു.
മര്‍കസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സേവനം ചെയ്ത വ്യക്തികളിലൊരാളാണ് അദ്ദേഹം. 1982ല്‍ ബാഖവി ബിരുദം നേടിയ ഉടനെ ഇരുപത്തിയഞ്ചാം വയസ്സില്‍ മര്കസിലേക്ക് അദ്ദേഹത്തെ കൊണ്ടുവരികയായിരുന്നു കാന്തപുരം ഉസ്താദ്. പിന്നീടുള്ള കഴിഞ്ഞ 37 വര്‍ഷത്തെ കോയ മുസ്ലിയാരുടെ ജീവിതം മര്‍കസുമായി അഗാധമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
ബോര്‍ഡിങ് സദര്‍, ശരീഅ കോളജ് മുദരിസ്, ഫിനാന്‍സ് മാനേജര്‍, ലാന്‍ഡ് അക്യുസിഷന്‍ മാനേജര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. മര്‍കസ് റൈഹാന്‍ വാലി ഓര്‍ഫനേജ് മാനേജര്‍ ആയിരിക്കുമ്പോഴാണ് വിരഹം. മര്‍കസ് സമ്മേളനങ്ങളിലെല്ലാം അതിഥികളുടെ ഭക്ഷണവും സ്വീകരണവും തയ്യാറക്കുന്ന സമിതിയുടെ കണ്‍വീനര്‍ ആയി അദ്ദേഹമാണ് ഉണ്ടാവാറ്. വളരെ പ്രധാനപ്പെട്ട ഈ ചുമതല കുറ്റമറ്റ രീതിയില്‍ നിര്‍വ്വഹിക്കാന്‍ കോയ മുസ്ലിയാര്‍ക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു.
കോയ മുസ്ലിയാരെ വിശ്വാസികളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അഭ്യര്‍ത്ഥിച്ചു. മര്‍കസ് റൈഹാന്‍ വാലിയുടെ നേതൃത്വത്തില്‍ കോയ മുസ്ലിയാര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഖതം പാരായണവും പാരായണവും നടക്കുന്നു.