മർകസ് നോളജ്‌ സിറ്റിയിൽ എസ്.എസ്.എൽ.സി കഴിഞ്ഞ പെൺകുട്ടികൾക്കുള്ള ഇന്റഗ്രേറ്റഡ് കോഴ്സിന് ജൂലൈ രണ്ടിന് മുൻപ് അപേക്ഷിക്കാം

0
1347

എസ്. എസ്. എൽ.സി കഴിഞ്ഞ വിദ്യാർഥിനികൾക്ക് മർകസ് നോളേജ് സിറ്റി തയ്യാർ ചെയ്ത പഞ്ചവത്സര കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. പാരമ്പര്യ ദർസി കിതാബുകളോടൊപ്പം ഹയർ സെക്കണ്ടറി വിദ്യാഭ്യാസവും യൂണിവേഴ്സിറ്റി ഡിഗ്രിയും ഉൾക്കൊള്ളുന്നതാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ശരിഅ & ലൈഫ് സയൻസ് കോഴ്സ് . അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള കോഴ്സിൽ വിദ്യാർത്ഥിനികളുടെ സ്വഭാവ രൂപീകരണത്തിനും സ്‌കിൽ ഡെവെലപ്മെന്റിനും പ്രത്യേക ഊന്നൽ നൽകുന്നു. മർകസ് ശരിഅ സിറ്റിയുടെ അക്കാദമിക മേൽനോട്ടത്തിൽ മികച്ച പണ്ഡിതരും അക്കാദമിഷൻസും ഉൾകൊള്ളുന്ന ഫാക്കൽറ്റി ഈ കോഴ്സിന്റെ പ്രധാന പ്രത്യേകതയാണ്. മർകസ് നോളജ് സിറ്റിയുടെ ഗേൾസ് റെസിഡൻഷ്യൽ ക്യാമ്പസായ ക്വീൻസ്ലാൻഡിലും സുൽത്താൻ ബത്തേരിയിലുള്ള ഓഫ് ക്യാംപസായ അക്കാഡമിയ്യ മദീനയിലുമാണ് ഈ കോഴ്സ് നൽകുന്നത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾ http://www.shariacity.com/ ലൂടെ ജൂലൈ രണ്ടിന് മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷിച്ചവർക്കുള്ള ഒൺലൈൻ ഓറിയന്റഷന് പ്രോഗ്രാം ജൂലൈ മൂന്നിന് നാലു മണിക്കും ഒൺലൈൻ ഇന്റർവ്യൂ ജൂലൈ അഞ്ചു മുതലും ആരംഭിക്കുന്നതാണ്. ആപ്ലിക്കേഷൻ, അഡ്മിഷൻ, ഫീ , സ്കോളർഷിപ് സംബന്ധിയായ വിശദ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്. നേരിട്ടുള്ള അന്വേഷണത്തിന് 6235998825 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.