മര്‍കസ് ദഅവയിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0
286
SHARE THE NEWS

കോഴിക്കോട് : എസ്.എസ്.എല്‍.എസി പരീക്ഷയില്‍ ഉന്നത വിജയം പ്രതീക്ഷിക്കുന്നവര്‍ക്ക് മര്‍കസ് ദഅവ കോളേജിലേക്ക് അപേക്ഷ ക്ഷണിച്ചു. ശുഅ്ബതുദ്ദിറാസാത്തില്‍ ഖുര്‍ആനിയ്യ, ശുഅ്ബതുദ്ദിറാസത്തില്‍ ഇസ്‌ലാമിയ്യ എന്നീ ഡിപാര്‍ട്ട്‌മെന്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ശരീഅ പഠനത്തൊടൊപ്പം പ്ലസ് വണ്‍ (കൊമേഴ്‌സ്, ഹ്യൂമാനിറ്റിസ്), ഡിഗ്രി (ബി.കോം, സോഷ്യോളജി, അറബിക്ക് & ഇംഗ്ലീഷ് ലിറ്ററേച്ചര്‍), പി.ജി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം അല്‍ അസ്ഹര്‍ അടക്കമുള്ള ലോകോത്തര യൂണിവേഴ്‌സിറ്റികളുമായി അഫ്‌ലിയേഷനുള്ള മര്‍കസ് കുല്ലിയ്യകളിലെ കോളേജ് ഓഫ് ഇസ്ലാമിക് തിയോളജി, കോളേജ് ഓഫ് ഇസ്ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എന്നീ ഫാക്കല്‍റ്റികളില്‍ തുടര്‍പഠനത്തിന് അവസരം ഉണ്ടായിരിക്കുന്നതുമാണ്. അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന ടുണീഷ്യ, ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യ തുടങ്ങി വിദേശയൂണിവേഴ്‌സിറ്റികളിലും ഉപരിപഠനത്തിന് അവസരം ഉണ്ടായിരിക്കുന്നതാണ്. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടുന്നതോടൊപ്പം പ്രഭാഷണം, എഴുത്ത്, സാമൂഹിക ഇടപെടലുകൾ, ഐ ടി പരിശീലനം, മീഡിയ- ന്യൂ മീഡിയ വ്യവഹാര പരിശീലനം തുടങ്ങിയ സ്‌കില്ലുകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ഹാഫിളുകളെ ഹിഫ്‌ള് ദൗറയോടൊപ്പം തജ്‌വീദ്, ഖിറാഅത്ത് എന്നീ മേഖലകളില്‍ നിപുണരാക്കുന്ന വിധത്തിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. മര്‍കസ് ചാന്‍സ്‌ലര്‍ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ മര്‍കസിലെ പ്രഗല്‍ഭരായ ഉസ്താദുമാരുടെ ക്ലാസുകളും ലഭിക്കുന്നു.
admission.markaz.in , വിവരങ്ങള്‍ക്ക് : 9072 500 432, 9072 500 427


SHARE THE NEWS