അക്കാദമിയ മദീനയിൽ അഡ്മിഷൻ ആരംഭിച്ചു

0
1140
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലെ അന്താരാഷ്ട്ര ശരീഅ പഠന കേന്ദ്രമായ വിറാസിന് കീഴിലുള്ള അക്കാദമിയ മദീന വനിതാ കോളേജിലേക്ക് പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ശരീഅ ആൻഡ് ലൈഫ് സയൻസസിൽ അഞ്ചു വര്ഷത്തെ കോഴ്‌സിനാണ് അപേക്ഷ ക്ഷണിച്ചത്. മനോഹരവും സുരക്ഷിതവുമായ ഗേൾസ് ക്യാമ്പസിൽ പഠനവും താമസവും, കേരളത്തിലെയും വിദേശത്തെയും വിധഗ്ധരായ അധ്യാപകർ, പാരമ്പര്യ ദർസി കിതാബുകളും പ്ലസ്ടു, ഡിഗ്രി പഠനവും എന്നിവ ലഭിക്കുന്നതോടൊപ്പം വിദ്യാർത്ഥിനികളുട സ്വഭാവരൂപീകരണത്തിനും ആത്മീയ സംസ്കരണത്തിനും ക്രിയാത്മകതക്കും മുൻഗണന, ഭാഷാപഠനങ്ങൾ, ലൈഫ് സ്കിൽ ഡെവലപ്മെന്‍റ് പ്രോഗ്രാംസ്. ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്സസ്എ ന്നിവയാണ് കോഴ്‌സുകളുടെ മറ്റു പ്രത്യേകതകൾ www.academiamadeena.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് +91 7594950803, +91 7593950805 എന്ന നമ്പറിൽ ബന്ധപ്പെടുക.


SHARE THE NEWS