അഹ്ദലിയ്യയും ദൗറത്തുല്‍ ഖുര്‍ആനും ഇന്ന് മര്‍കസില്‍

0
619

കോഴിക്കോട്: മര്‍കസില്‍ മാസംതോറും നടക്കുന്ന അഹ്ദലിയ്യ ദിക്‌റ് ഹല്‍ഖയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ സംഗമവും ഇന്ന് (ശനി) മഗ്‌രിബ് നിസ്‌കാരാനന്തരം മര്‍കസ് മെയിന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. നാല് മാസത്തിലൊരിക്കല്‍ നടക്കുന്ന ഖുര്‍ആന്‍ പാരായണ സംഗമമായ ദൗറത്തുല്‍ ഖുര്‍ആനും ഇതിനോടനുബന്ധിച്ച് നടക്കും.
ഖുര്‍ആന്‍ പാരായണം പ്രായഭേദ്യമന്യേ വ്യത്യസ്തതലങ്ങളിലുള്ള വിശ്വാസികള്‍ക്കിടയില്‍ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ദൗറത്തുല്‍ ഖുര്‍ആനില്‍ ഇതിനകം കേരളത്തിലും വിദേശത്തുമായി ആയ്യായിരത്തിലധികം സ്ഥിരാംഗങ്ങളുണ്ട്. ദിവസേന അഞ്ചു പേജ് വീതം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലൂടെ നാല് മാസം കൊണ്ട് ഒരു ഖത്തം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന തരത്തിലാണ് ദൗറത്തുല്‍ ഖുര്‍ആന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ആത്മീയ മജ്‌ലിസിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഖ്താര്‍ ഹസ്രത്ത്,ജലീല്‍ സഖാഫി ചെറുശ്ശോല, ഇബ്രാഹീം സഖാഫി താത്തൂര്‍ തുടങ്ങി നിരവധി പണ്ഡിതന്മാര്‍ സംബന്ധിക്കും.