മര്‍കസ് അഹ്ദലിയ്യയും ദൗറതുല്‍ ഖുര്‍ആനും ശനിയാഴ്ച

0
304
SHARE THE NEWS

കോഴിക്കോട്: നാല് മാസത്തിലൊരിക്കല്‍ മര്‍കസില്‍ നടക്കുന്ന ദൗറതുല്‍ ഖുര്‍ആനും മാസാന്ത അഹ്ദലിയ്യ ആത്മീയ സംഗമവും ശനിയാഴ്ച വൈകുന്നേരം 7.30 മുതല്‍ മര്‍കസ് ഓണ്‍ലൈനില്‍ നടക്കും. നാട്ടില്‍ ക്വാറന്റൈറ്റിനില്‍ വിശ്രമിക്കുന്ന പ്രവാസികള്‍ക്ക് Zoom വഴി പങ്കെടുക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യക്ക് നേതൃത്വം നല്‍കും. ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബൂബക്കര്‍ സഖാഫി പന്നൂര്‍ സംബന്ധിക്കും. തത്സമയ സംപ്രേക്ഷണം https://www.youtube.com/markazonline, https://www.facebook.com/markazonline, https://twitter.com/markazonline എന്നീ അക്കൗണ്ടുകളിലൂടെ വീക്ഷിക്കാം. Zoom വഴി സംബന്ധിക്കാനുള്ള ലിങ്കിനായി ബന്ധപ്പെടുക : +91 95446 84317


SHARE THE NEWS