കോഴിക്കോട്: മര്കസിനു കീഴില്‍ നടക്കുന്ന മാസാന്ത അഹ്ദലിയ്യ ആത്മീയ സമ്മേളനവും ശൈഖ് അഹ്മദുല്‍ കബീര്‍ അരിഫാഈ(റ) അനുസ്മരണവും ശനിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ നടക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ മഹ്ളറതുല്‍ ബദ്രിയ്യക്ക് നേതൃത്വം നല്‍കും.
പരിപാടികള്‍ www.youtube.com/markazonline ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.