അഹ്ദലിയ്യയും വാളക്കുളം ഉസ്താദ് അനുസ്മരണവും നാളെ (ശനി) മര്‍കസില്‍

0
360

കോഴിക്കോട്: അഹ്ദലിയ്യ ആത്മീയ സമ്മേളനവും വാളക്കുളം ബീരാന്‍ കുട്ടി മുസ്ലിയാര്‍ അനുസ്മരണവും നാളെ(ശനി) വൈകുന്നേരം 6.30 മുതല്‍ മര്‍കസില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, എ.പി മുഹമ്മദ് മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, ഡോ.ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിക്കും. തത്സമയ സംപ്രേക്ഷണം മര്‍കസ് ലൈവ് യൂട്യൂബ് ചാനലില്‍ ലഭിക്കും.