കോവിഡ് സേവനത്തിന് ആദരം നേടി ഏക ഇന്ത്യക്കാരന്‍; അഹ്മദ് നിസാമി കാമില്‍ സഖാഫിയെ സഊദി ആരോഗ്യ മന്ത്രാലയം ആദരിച്ചു

0
442
SHARE THE NEWS

ദമാം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സേവനത്തിന് മലയാളിക്ക് സഊദി ആരോദ്യ മന്ത്രാലയത്തിന്റെ ആദരം.
വേങ്ങര ഇരിങ്ങല്ലൂര്‍ കുറ്റിത്തറ സ്വദേശി എം.കെ അഹ്മദ് നിസാമി കാമില്‍ സഖാഫിക്കാണ് ശനിയാഴ്ച നടന്ന ചടങ്ങില്‍ ആദരവ് ലഭിച്ചത്.
കഴിഞ്ഞ എട്ട് മാസക്കാലം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സഊദി ആരോഗ്യ വകുപ്പിനോടൊപ്പമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരവ്. ദമാം പ്രവശ്യയില്‍ സേവനം ചെയ്ത 4000 പേരില്‍ നിന്ന് മികച്ച പ്രവര്‍ത്തനം നടത്തിയ 12 പേരെയാണ് ആദരിച്ചത്. 11 പേരും സഊദി സ്വദേശികള്‍ തന്നെയാണ്. ഏക ഇന്ത്യക്കാരനും മലയാളിയുമാണ് അഹ്മദ് നിസാമി.
ചടങ്ങില്‍ സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വീഡിയോയിലൂടെ പ്രഭാഷണം നടത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ സഊദി ഹെല്‍ത്ത് ക്ലസ്റ്റര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഉസാം അബ്ദുല്‍ ഖാദിര്‍ അല്‍ മുഹൈലിദ് പ്രശസ്തിപത്രം കൈമാറി.
ഐ.സി.എഫ് ദമാം സെന്‍ട്രല്‍ സംഘടനാകാര്യ പ്രസിഡന്റും മര്‍കസ് സഊദി നാഷണല്‍ കമ്മിറ്റി ജോയിന്‍ സെക്രട്ടറിയുമായ അഹ്മദ് നിസാമി ഐ.സി.എഫ് ഹെല്‍പ് ഡെസ്‌ക് കോര്‍ഡിനേറ്ററായും ദമാം നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


SHARE THE NEWS