മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍, അജ്മീര്‍ ഉറൂസ് ശനിയാഴ്ച

0
312
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍, അഹ്ദലിയ്യ, അജ്മീര്‍ ഉറൂസ് ശനിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ മര്‍കസില്‍ നടക്കും. വിശുദ്ധ ഖുര്‍ആന്‍ സ്ഥിര പാരായണം വിശ്വാസികള്‍ക്കിടയില്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി നാല് മാസത്തിലൊരിക്കലാണ് ദൗറത്തുല്‍ ഖുര്‍ആന്‍ നടക്കുന്നത്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. റജബിന്റെ മഹത്വങ്ങള്‍ എന്ന വിഷയത്തില്‍ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ മഹ്ലറത്തുല്‍ ബദ്രിയ്യക്ക് നേതൃത്വം നല്‍കും. എ.പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് സംബന്ധിക്കും. മര്‍കസ് യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി ലൈവായി സംപ്രേക്ഷണം ചെയ്യും.


SHARE THE NEWS