മഹാമാരിയിൽ നിന്ന് രക്ഷനേടാൻ പ്രാർത്ഥനാനിരതരാവണം: കാന്തപുരം

0
735
മർകസിൽ സംഘടിപ്പിച്ച അജ്മീർ ഉറൂസ്, ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്:  ലോകത്ത് പടർന്നു പിടിച്ച കൊറോണ മഹാമാരിയിൽ നിന്ന് രക്ഷ നേടാൻ പ്രാർത്ഥനകളിൽ സജീവമാവുകയും സർക്കാർ നിർദേശിച്ച മുൻകരുതലുകൾ പാലിക്കുയും ചെയ്യണമെന്ന്  മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ സംഘടിപ്പിച്ച അജ്മീർ ഉറൂസ്  ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആധ്യാത്മിക പാരമ്പര്യത്തെ സമ്പുഷ്ടമാക്കിയവരാണ് അജ്മീർ ഖാജാ മുഈനുദ്ധീന് ചിശ്തി. അദ്ദേഹം കാണിച്ച മതത്തിന്റെ ശരിയായ വഴിയിലൂടെ വിശ്വാസികൾ മുന്നോട്ടുപോകണം.: കാന്തപുരം പറഞ്ഞു.  സയ്യിദ് പി.കെ.എസ് തങ്ങൾ തലപ്പാറ പ്രാർത്ഥന നടത്തി. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ സംബന്ധിച്ചു.


SHARE THE NEWS