
കോഴിക്കോട്: ബംഗളൂരുവില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുനാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് അല്‍ അന്വാര് ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് പ്രതിനിധികള്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. പി.എസ്.എം.എ ആറ്റക്കോയ തങ്ങള്‍, താഹ മുസ്ലിയാര് കായംകുളം, അലിയാര് മൗലവി അല്‍ ഖാസിമി, ചേലക്കുളം അബ്ദുല്‍ ഹമീദ് ബാഖവി, മുജീഹ് റഹ്മാന് അസ്ലമി സംഘത്തിലുണ്ടായിരുന്നു.
മഅ്ദനിയുടെ മോചനത്തിനായി സാധ്യമായ വിധത്തിലെത്താം നേരത്തെയും ഇടപെട്ടിട്ടുണ്ട്. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. നിലവിലെ കര്‍ണാടക മുഖ്യമന്ത്രിയെ വിഷയം ധരിപ്പിക്കുമെന്നും കേരള മുഖ്യമന്ത്രിക്ക് പ്രതിനിധികള്‍ നല്കിയ നിവേദനം കൈമാറുമെന്നും കാന്തപുരം പറഞ്ഞു.
അബ്ദുന്നാസിർ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും, ആവശ്യമെങ്കിൽ കേരളത്തിൽ വെച്ച് ചികിത്സ ലഭ്യമാക്കാനും വേണ്ടി ഇടപെടലുകൾ നടത്താനഭ്യർത്ഥിച്ചു അൽ അൻവാർ ജസ്റ്റിസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ സന്ദർശിച്ചു. pic.twitter.com/FlDEjKK6bM
— Sheikh Abubakr Ahmad الشيخ أبوبكر أحمد (@shkaboobacker) January 13, 2021
മഅ്ദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രിതിനിധികള്‍ രാവിലെ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത് കുമാര്‍, ആസാദ്, മൈലക്കാട് ഷാ, സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ പടുപ്പ്, അന്‍വര്‍ താമരക്കുളം എന്നിവരാണ് സംഘത്തിലുള്ളത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മഅ്ദനിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നായിരുന്നു ശാസ്ത്രക്രിയ.