അഖിലേന്ത്യാ ബാഖവി സമ്മേളനം; സുന്നി പണ്ഡിതരുടെ സംഗമവേദിയാവും

0
945
SHARE THE NEWS

എന്‍ കെ മുഹമ്മദ് ബാഖവി മലപ്പുറം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയെ പ്രതിനിധീകരിച്ചു അബുല്‍ ബുഷ്റ ബാഖഫി ചേലക്കുളം, ബീരാന്‍ കുട്ടി ബാഖവി കാവന്നൂര്‍ തുടങ്ങയവര്‍ സംബന്ധിക്കും.
രാവിലെ ആറുമണിക്ക് മടവൂര്‍ സിയാറത്തും എട്ടു മണിക്ക് പതാക ഉയര്‍ത്തലും നടക്കും. തുടര്‍ന്ന് ഒമ്പത് മണിക്ക് കാലിക്കറ്റ് ടവറില്‍ നടക്കുന്ന സമ്മേളനം ളഹീര്‍ ഹസ്രത്ത് ബാന്‍ഗ്ലൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് അഹ്ലുസുന്നയുടെ ആദര്‍ശം എന്ന വിഷയത്തില്‍ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാരും, സുന്നി ആശയങ്ങളുടെ പ്രസക്തി സമകാലീന സമൂഹത്തില്‍ എന്ന വിഷയത്തില്‍ ഹസ്രത്ത് മുഖ്താര്‍ ബാഖവിയും പ്രഭാഷണം നടത്തും. സമാപന സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടിയ ബാഖവിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നു സംഘാടക സമിതി അറിയിച്ചു.

SHARE THE NEWS