റൈഹാന്‍വാലി അലുംനി ഓഫ് ദി ഇയര്‍ അവാര്‍ഡ് ഡോ. അബ്ദുസലാമിന് സമ്മാനിച്ചു

0
747

കാരന്തൂര്‍: റിയാദ് കിംഗ് സൗദി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജ് ഓഫ് എമര്‍ജന്‍സി സയന്‍സില്‍ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് യൂണിറ്റ് ഹെഡായ ഡോ. അബ്ദുസലാമിന് മര്‍കസ് റൈഹാന്‍വാലിയുടെ അലുംനി ഓഫ് ദി ഇയര്‍ അവാര്‍ഡ് സമ്മാനിച്ചു. മര്‍കസ് റൈഹാന്‍വാലി പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ഡോ. സലാം. മര്‍കസ് റൈഹാന്‍വാലി ലൈബ്രറി കണ്‍വന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഫലകം

നല്‍കി. എ.സി കോയ മുസ്‌ലിയാര്‍, ഉനൈസ് മുഹമ്മദ്, ലത്വീഫ് സഖാഫി പെരുമുഖം, ബാദുഷ സഖാഫി, റഷീദ് പുന്നശ്ശേരി, കുട്ടി നടുവട്ടം, ഉസാമ അലി നൂറാനി സംബന്ധിച്ചു.