അറബ്‌ ലീഗ്‌ മിഷന്‍ ചീഫ്‌ കോ ഓര്‍ഡിനേറ്ററായി മര്‍കസ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി

0
466

ന്യൂഡല്‍ഹി: അറബ്‌ ലീഗിന്റെ ഇന്ത്യയിലെ ചീഫ്‌ കോ ഓര്‍ഡിനേറ്ററായി അമീന്‍ മുഹമ്മദ്‌ ഹസന്‍ സഖാഫി നിയമിതനായി. ന്യൂഡല്‍ഹിയിലെ അറബ്‌ ലീഗ എംബസിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ചുമതലകള്‍ ഏറ്റെടുത്തു. ഇന്തോ-അറബ്‌ സാംസ്‌കാരിക പൈതൃക, ബന്ധങ്ങളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, അറബ്‌ ലീഗുമായി സഹകരണത്തിലുള്ള ഏഷ്യന്‍-ആഫ്രിക്കന്‍, അറബ്‌ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള വിദ്യാഭ്യാസ-സാംസ്‌കാരിക-ഭാഷാ വിനിമയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ്‌ പ്രധാന ചുമതലകള്‍. കാരന്തൂര്‍ മര്‍കസില്‍ നിന്നും ഇസ്ലാമിക്‌ ശാസ്‌ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. അലിഗഢ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്‌. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും മര്‍കസ്‌ ചാന്‍സിലറുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിനന്ദിച്ചു.