ഒരു അമേരിക്കന്‍ വനിതയുടെ മര്‍കസ് അനുഭവം

0
1134
SHARE THE NEWS

നവലോകത്തെ രാഷ്ട്രാന്തര യാത്രകളുടെ സാംസ്‌കാരിക അന്വേഷങ്ങളുടെയും പ്രതീകമാണ് അമേരിക്കക്കാരി ഖദീജ. മര്‍കസിലേക്കുള്ള അവരുടെയും ഭര്‍ത്താവ് യമനിയായ അബൂബക്കര്‍ അലവിയുടെയും വരവിനു നിമിത്തമായത്, അലവിയുടെ ഊരവേദനക്കുള്ള ചികിത്സാര്‍ത്ഥമാണ്. ദീര്‍ഘകാലമായി അദ്ദേഹത്തെ അലട്ടുന്ന ഊരവേദനക്ക് ഇന്ത്യയിലെ തന്നെ പലയിടങ്ങളിലും പോയെങ്കിലും കുറെ പണം ചിലവായതല്ലാതെ കാര്യമായ ഫലമുണ്ടായില്ല. അങ്ങനെയാണ് യമനിയായ ഒരു സുഹൃത്തില്‍ നിന്ന് മര്‍കസിനെയും നോളജ് സിറ്റിയിലെ യുനാനി മെഡിക്കല്‍ കോളേജിനെയും കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ അവര്‍ മര്‍കസിലെത്തി. ഒരുമാസക്കാലം ചികിത്സയിലായിരുന്നു.

ഖദീജക്കു മര്‍കസ് പുതുമയുള്ള അനുഭവമായിരുന്നു. അമേരിക്കയുടെ മോഡേണിറ്റിയുടെ നന്മകളും യമനിന്റെ പാരമ്പര്യത്തിന്റെ സൗകുമാര്യതകളും ഉള്‍ക്കൊള്ളുന്ന, ഇസ്ലാമിക തനിമ അഗാധമായ സൗന്ദര്യത്തോടെ വര്‍ഷിക്കുന്ന സ്ഥാപന സമുച്ഛയം. കേരളത്തിലെ ഓരോ ദിനവും അവര്‍ ആസ്വദിച്ചു. യു.എ.ഇ-യില്‍ സ്‌കൂള്‍ അധ്യാപികയായ ഖദീജ പറയുന്നത് ഏറ്റവും മികച്ച കരിക്കുലമാണ് ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നത് എന്നാണ്. പെണ്‍കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായി പഠിക്കാന്‍ കഴിയുന്ന കാലയമാണ് മര്‍കസ് എന്നും,ആറു പെണ്‍കുട്ടികളുടെ മാതാവായ അറബ് ലോകത്തും അമേരിക്കയിലുമായി നാലു പതിറ്റാണ്ടു ജീവിച്ച അവര്‍ സംശയലേശമന്യേ പങ്കുവെക്കുയുണ്ടായി. മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിലെ ചികിത്സ ഏറെ ഫലപ്പെട്ടു. രോഗമുക്തമായാണ് അബൂബക്കര്‍ അലവി സ്വദേശത്തേക്കു മടങ്ങിയത്.

ഇപ്പോഴും മർകസ് പ്രതിനിധികളുമായി ഖദീജ നിരന്തരം ബന്ധപ്പെടുന്നു. അമേരിക്കൻ-അറബ് സംസ്കാരങ്ങളിൽ ജനിച്ചുവളർന്ന തന്റെ മക്കളെ മർകസിൽ ചേർത്ത് പഠിപ്പിക്കാനുള്ള ആലോചനയിലാണവർ. ആ കുട്ടികളുടെ സംസ്കാരത്തെയും അറിവിനെയും ശരിയാം വിധം നിർമിക്കാൻ കെല്പുള്ള മർകസ് പോലൊരു സ്ഥാപനം ലോകത്തില്ല എന്നവർ വിശ്വസിക്കുന്നു


SHARE THE NEWS