മർകസിനു കീഴിൽ പഞ്ചാബിൽ വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു

0
141
SHARE THE NEWS

കോഴിക്കോട്: പഞ്ചാബിലെ പിന്നാക്ക ജനതയുടെ വിദ്യാഭ്യാസ – സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ജാമിഅഃ മർകസും – പ്രിസം ഫൗണ്ടേഷനും ചേർന്ന് കൊണ്ട് പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് ആരംഭം കുറിക്കുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു ഒരു പതിറ്റാണ്ടായി മർകസ് നടത്തി വരുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളുടെ ആസ്ഥാന കേന്ദ്രമായിട്ടാണ് സമുച്ചയം നിർമിക്കുന്നത്. ഇൻ്റർനാഷണൽ സ്കൂൾ, വൊക്കേഷണൽ ട്രെയിനിങ്ങ് സെന്റർ, ഫിനിഷിങ്ങ് സ്കൂൾ എന്നീ പദ്ധതികൾ പ്രാഥമിക ഘട്ടമായി അടുത്ത അക്കാദമിക് വർഷം ആരംഭിക്കും. പദ്ധതിക്കാവശ്യമായ ഭൂമി ഫത്തേഗർസാബ് ജില്ലയിൽ മർകസ് പ്രർത്തകർ ഏറ്റെടുത്തു. പ്രസ്തുത സംരഭത്തിൽ എല്ലാവരും ഭാഗവാക്കാകണമെന്ന് മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ: എ.പി അബ്ദുൽ ഹക്കീം അസ്ഹരി എന്നിവർ ആവശ്യപ്പെട്ടു.


SHARE THE NEWS