മര്‍കസ് ഹോളി ഖുര്‍ആന്‍ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

0
861

കോഴിക്കോട്: മര്‍കസ് സംഘടിപ്പിച്ച പതിനാലാമത് സംസ്ഥാനതല അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി പാറപ്പള്ളി മര്‍കസ് മാലിക് ദിനാറില്‍ നടന്ന മത്സരത്തില്‍ കേരളത്തിലെ 47 സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 250 ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.
ഖുര്‍ആന്‍ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളിലായി ജനറല്‍, ഇന്റര്‍കാമ്പസ് കാറ്റഗറിയിലാണ് മത്സരം നടന്നത്. ജനറല്‍ വിഭാഗത്തില്‍ സൈനുല്‍ ആബിദ് ഈങ്ങാപ്പുഴ മനഃപാഠത്തിലും സവാദ് അഹമ്മദ് തൃശൂര്‍ പാരായണത്തിലും ഒന്നാം സ്ഥാനം നേടി. മുഹമ്മദ് മിന്‍ഹാജ്, മുഹമ്മദ് ഉവൈസ് ആനമങ്ങാട് രണ്ടാം സ്ഥാനവും മുഹമ്മദ് ഫസലുള്ള വാവൂര്‍, മുഹമ്മദ് സാലിം എടക്കുളം എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്റര്‍കാമ്പസ് വിഭാഗത്തില്‍ മുഹമ്മദ് ത്വാഹാ ഉവൈസ്, മുഹമ്മദ് അര്‍ഷാദ്, ഹാദി അഹ്മദ് ഖലീല്‍, അമീന്‍ മുഹമ്മദ്, അബ്ദുറഹ്മാന്‍ ഇരുമ്പുഴി, മുഹമ്മദ് ത്വാഹാ ഉവൈസ് എന്നിവര്‍ വിജയികളായി. രണ്ടര ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് വിജയികള്‍ക്ക് മര്‍കസ് നാല്‍പത്തി മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ സമ്മാനിക്കും.